കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത. കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊക്കുന്ന് സ്വദേശി നിസാർ പരാതി നൽകി.
നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി അടപ്പ് തൊണ്ടയിൽ കുടുങ്ങി മരിച്ചത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടാഴ്ച്ച മുൻപ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണും കുട്ടിക്ക് അപകടം പറ്റിയിരുന്നു.
Read Also: ചൂട് കനക്കുന്നു; സംസ്ഥാനത്ത് ജോലി സമയത്തിൽ മാറ്റം
2023ൽ ഇവരുടെ ആദ്യ കുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചിരുന്നു. 14 മാസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം.രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്.
മുമ്പ് കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.