Crime News: ആലുവയിൽ നറുറോഡിൽ യുവതിയെ തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ, അതിക്രമത്തിന് പിന്നിൽ വൈരാ​ഗ്യം

Crime News Kochi: യുവതിക്ക് പിന്നാലെ ബൈക്കിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയ യുവതി തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 07:30 PM IST
  • ചൂണ്ടി സ്വദേശിനിക്ക് നേരെയാണ് നടുറോഡിൽ വച്ച് അതിക്രമമുണ്ടായത്
  • മുപ്പത്തടം സ്വദേശി അലി ആണ് ആക്രമിച്ചത്
  • ഇയാളെ പോലീസ് പിടികൂടി
Crime News: ആലുവയിൽ നറുറോഡിൽ യുവതിയെ തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ, അതിക്രമത്തിന് പിന്നിൽ വൈരാ​ഗ്യം

കൊച്ചി: ആലുവ യുസി കോളേജിന് സമീപം യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. യുവതി തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചൂണ്ടി സ്വദേശിനിക്ക് നേരെയാണ് നടുറോഡിൽ വച്ച് അതിക്രമമുണ്ടായത്. മുപ്പത്തടം സ്വദേശി അലി ആണ് ആക്രമിച്ചത്. ഇയാളെ പോലീസ് പിടികൂടി.

ഇവർ കുടുംബ സുഹൃത്തുക്കളാണെന്നാണ് സൂചന. യുവതിക്ക് പിന്നാലെ ബൈക്കിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയ യുവതി തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. യുവാവുമായുള്ള പ്രണയത്തിൽ നിന്ന് യുവതി പിന്മാറാൻ ശ്രമിച്ചതാണ് വൈരാ​ഗ്യത്തിന് കാരണം.

ALSO READ: ഓരോ ജില്ലകളിലും നൂറുകണക്കിന് പ്രതികൾ, ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത് വലിയ വെല്ലുവിളി; അനന്തുകൃഷ്ണന് ജാമ്യം നിഷേധിച്ച് കോടതി

ഇനി താനുമായി ഒരു ബന്ധത്തിനും ശ്രമിക്കരുതെന്ന് യുവതി താക്കീത് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പരാതി ലഭിച്ചില്ലെങ്കിലും പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ആസൂത്രിതമായ കൊലപാതകശ്രമമാണ് നടന്നതെന്നാണ് പോലീസ് നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News