Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'; ചിത്രീകരണം അവസാന ഘട്ടത്തിൽ

Pongala Movie Shooting: എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 01:59 PM IST
  • ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്
  • ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'; ചിത്രീകരണം അവസാന ഘട്ടത്തിൽ

ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ  ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്,  ഷെജിൻ,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവരും അഭിനയിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- പ്രജിത രവീന്ദ്രൻ. ഡി ഒ പി- ജാക്സൺ ജോൺസൺ. സംഗീതം- രഞ്ജിൻ രാജ്.

ALSO READ: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു

വൈപ്പിൻ, ചെറായി, മുനമ്പം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.  പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആട്സ് മോഹൻ. എഡിറ്റർ- കപിൽ കൃഷ്ണ. ആർട്ട്- ഖമർ എടക്കര. കോസ്റ്റ്യൂം- സൂര്യ ശേഖർ. മേക്കപ്പ്- അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ- ആർടോ കാർപ്പസ്. കൊറിയോഗ്രഫി- വിജയറാണി. സംഘട്ടനം- മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News