ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റിൽ. കേസിൽ കിരണിന്റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കിരണിന്റെ അച്ഛൻ കുഞ്ഞുമോന്റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്റെ മൃതദേഹം പാടത്തെറിഞ്ഞത്. അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 9ന് ഉച്ചയോടെയായിരുന്നു വാടയ്ക്കൽ സ്വദേശിയായ ദിനേശനെ മരിച്ച നിലയിൽ സമീപത്തെ പാടത്ത് കണ്ടെത്തിയത്. ദിനേശൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ മദ്യപിച്ച് പാടത്ത് കിടക്കുകയാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ ഉച്ച കഴിഞ്ഞും സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെ വന്നതോടെയാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Read Also: പാതി വില തട്ടിപ്പ് കേസ്: ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന് സീഡ് സൊസൈറ്റി അംഗങ്ങൾ
ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു. മഴക്കാലത്ത് മീൻ പിടിക്കാൻ കിരണ്‍ വൈദ്യുതി കെണി ഉപയോഗിക്കാറുണ്ട്. ജലാശയമുള്ളതിനാൽ ഇതുവഴി പോയാൽ ഷോക്കേൽക്കും. ഇലക്ട്രീഷ്യൻ എന്ന നിലയിലുള്ള അറിവുകൾ കിരൺ പ്രയോജനപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
അതേസമയം കിരണിന്റേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും അയൽവാസികള്‍ പറഞ്ഞു. ദിനേശനെ മുമ്പും കിരണ്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും അയൽവാസികള്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.