Adipoli Movie: വിജയരാഘവനും ചന്തുനാഥും പ്രധാന വേഷങ്ങളിൽ; 'അടിപൊളി' ചിത്രീകരണം ആരംഭിച്ചു

Adipoli Malayalam Movie: ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ ആണ് ചിത്രം നിർമിക്കുന്നത്. വിജയരാഘവൻ, ചന്തുനാഥ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 08:26 PM IST
  • ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് അടിപൊളി
  • ശശിധരൻ ആറാട്ടുവഴിയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്
Adipoli Movie: വിജയരാഘവനും ചന്തുനാഥും പ്രധാന വേഷങ്ങളിൽ; 'അടിപൊളി' ചിത്രീകരണം ആരംഭിച്ചു

കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രം കൊല്ലത്ത് ചിത്രീകരണം ആരംഭിച്ചു. പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ നിർമിക്കുന്ന ചിത്രമാണിത്. ശശിധരൻ ആറാട്ടുവഴിയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

വിജയരാഘവൻ, ചന്തുനാഥ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണുർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്റുകളിലേക്ക്

രചന- പോൾ വൈക്ലിഫ്. ഡിഒപി- ലോവൽ എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ- ടൈറ്റസ് അലക്സാണ്ടർ, വിഷ്ണു രവി. എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം. കലാസംവിധാനം- അജയ് ജി
അമ്പലത്തറ. വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ.

മേക്കപ്പ്- ജയൻ പൂങ്കുളം. അസിസ്റ്റന്റ് ഡയറക്ടർമാർ- നന്ദു കൃഷ്ണൻ ജി, യദുകൃഷ്ണൻ. അസോസിയേറ്റ് ക്യാമറമാൻ- ബിജു കൊല്ലം. പോസ്റ്റർ ഡിസൈനർ- സനൂപ് ഇസി. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് അടിപൊളി. പിആർഒ- എം.കെ. ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News