കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം. കൊളവല്ലൂർ പിആർ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം നടന്നത്.
സിനീയർ വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റാഗ് ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെ പോലീസിൽ പരാതി നൽകി.
Read Also: അച്ഛനെതിരെ മകളുടെ മൊഴി, വീട്ടമ്മയുടെ മരണകാരണം തലക്കേറ്റ പരിക്ക്; ഭർത്താവ് അറസ്റ്റിൽ
മര്‍ദനമേറ്റ വിദ്യാര്‍ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ ഇടത് കൈ ചവിട്ടിയൊടിച്ചുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാര്‍ത്ഥികള്‍ നിഹാലിനെ മര്‍ദിച്ചത്. ഇതിന് മുന്‍പും ആക്രമിച്ചിരുന്നതായി വിദ്യാര്‍ഥി പറയുന്നു. മറ്റ് വിദ്യാര്‍ഥികളും സ്‌കൂളില്‍ ആക്രമണം നേരിടേണ്ടേി വന്നിട്ടുണ്ടെന്ന് മുഹമ്മദ് നിഹാസ്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.