UDF Hartal: വന്യജീവി ആക്രമണം; നാളെ യുഡിഎഫ് ഹർത്താൽ

UDF Hartal: അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 05:11 PM IST
  • വയനാട് നാളെ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ
  • പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി
UDF Hartal: വന്യജീവി ആക്രമണം; നാളെ യുഡിഎഫ് ഹർത്താൽ

വയനാട്: വന്യജീവി ആക്രമണങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

ദിവസേനയെന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. 

Read Also: മക്കളുടെ അക്കൗണ്ടുകള്‍ മാതാപിതാക്കൾക്ക് നിയന്ത്രിക്കാം, 'ടീന്‍ അക്കൗണ്ടുകള്‍' അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം; അറിയേണ്ടതെല്ലാം.....

രണ്ടുദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫിന്റെ പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു, ചൊവ്വാഴ്ച രാത്രി അട്ടമല സ്വദേശി ബാലകൃഷ്ണൻ എന്നിവരാണ്  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്.

അതേസമയം വയനാട്ടിൽ സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാവുന്നതിൻ്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി. മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വകുപ്പ് മേധാവിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News