ഇന്ത്യയിൽ ടീൻ അക്കൗണ്ടുകൾ അവതരിപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാകും. കൗമാരപ്രായക്കാർക്ക് ഓൺലൈനിൽ സുരക്ഷിത അനുഭവം സൃഷ്ടിക്കുന്നതിനുള്ള സ്വകാര്യത പരിരക്ഷകളും ഒപ്പം രക്ഷിതാക്കളുടെ മേൽനോട്ടവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സേവനം.
കൗമാരക്കാർ ഓൺലൈനിൽ ആരുമായി ഇടപഴകുന്നു, അവർ ഏതുതരം ഉള്ളടക്കമാണ് ഉപയോഗിക്കുന്നത്, എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ പ്രധാന ആശങ്കകൾ ടീൻ അക്കൗണ്ടുകൾ പരിഹരിക്കുന്നതായി മെറ്റ അറിയിച്ചു. ഈ സുരക്ഷാ സംവിധാനങ്ങൾ ഡിഫോൾട്ടായി സ്വയമേവ പ്രവർത്തനക്ഷമമാക്കുകയും മാതാപിതാക്കളുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ലെന്നും മെറ്റ പറയുന്നു.
Read Also: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പിസി ചാക്കോ
ടീൻ അക്കൗണ്ടുകൾ അവർ പിന്തുടരുന്ന ആളുകൾക്ക് മാത്രമേ ടാഗോ മെൻഷനോ ചെയ്യാൻ കഴിയൂ. കൂടാതെ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ആന്‍റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. മാത്രമല്ല, ഫോളോവേഴ്‌സ് അല്ലാത്തവർക്ക് കൗമാരക്കാരുടെ അക്കൗണ്ട് ഉള്ളവരെ കാണാനോ സന്ദേശമയിക്കാനോ കഴിയില്ല. സെൻസിറ്റീവ് ഉള്ളടക്കങ്ങളോ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പോലുള്ള പ്രമോഷണൽ മെറ്റീരിയലുകളോ എക്സ്പോഷർ ചെയ്യുന്നതും മെറ്റാ നിയന്ത്രിക്കുന്നു.
കമന്റുകളിലും ഡിഎം-കളിലും അധിക്ഷേപകരമായ ഭാഷയും പ്ലാറ്റ്‌ഫോം ഫിൽട്ടർ ചെയ്യും. അമിത ഉപയോഗം തടയുന്നതിന്, രാത്രി 10 മുതൽ രാവിലെ 7 വരെ ആപ്പിൽ നിന്ന് പുറത്തുകടക്കാനും സ്ലീപ്പ് മോഡ് സജീവമാക്കാനും ഇൻസ്റ്റാഗ്രാം കൗമാരക്കാർക്ക് ഓരോ മണിക്കൂറിലും അറിയിപ്പുകൾ നൽകും.
Read Also: സർക്കാരിന് ബെവ്കോയുടെ ചിയേഴ്സ്! ലഭിക്കുന്നത് കോടികൾ; ബെവ്കോ ഒരു മാസം നൽകുന്നത് ഇത്രയും കോടി!
16 വയസ്സിന് മുകളിലുള്ള കൗമാരക്കാരുടെ മേൽനോട്ടം മാതാപിതാക്കൾക്ക് ഉടൻ തന്നെ പ്രാപ്തമാക്കാൻ കഴിയുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ടീൻ അക്കൗണ്ടുകളിൽ കൗമാരക്കാർ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കൾക്ക് കാണാനാകും. എന്നാൽ സന്ദേശത്തിന്റെ ഉള്ളടക്കം വായിക്കാൻ കഴിയില്ല എന്നത് സ്വകാര്യത നിലനിർത്തുന്നു.
രക്ഷിതാക്കൾക്ക് അക്കൗണ്ടിന്‍റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇൻസ്റ്റഗ്രാം ആക്‌സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കുന്നതാണ് പുതിയ സേവനം. സേഫർ ഇന്‍റര്‍നെറ്റ് ദിനാഘോഷത്തിന്‍റെ ഭാഗമായി, ഇന്ത്യയിൽ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകൾ ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.