PM Modi In US: ഭീകരൻ തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇന്ത്യയ്ക്കായി അത്ഭുതകരമായ വ്യാപാര കരാറുകൾ ഉണ്ടാക്കും: ട്രംപ്

PM Narendra Modi US Visit: മോദിയും ട്രംപും വ്യാപാരം, പ്രതിരോധം, ഊർജം, സുരക്ഷ, ഭീകരവാദം എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ധാരണ. തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 08:37 AM IST
  • മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ്
  • ഇന്ത്യയ്ക്കായി അത്ഭുതകരമായ വ്യാപാര കരാറുകൾ ഉണ്ടാക്കുമെന്ന് ട്രംപ്
  • ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും
PM Modi In US: ഭീകരൻ തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇന്ത്യയ്ക്കായി അത്ഭുതകരമായ വ്യാപാര കരാറുകൾ ഉണ്ടാക്കും: ട്രംപ്

വാഷിംഗ്‌ടൺ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.  വൈറ്റ് ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക, ആദ്യ വിമാനം അമൃത്‌സറിലിറങ്ങി; തിരിച്ചയച്ചവരില്‍ 48 പേർ 25-ല്‍ താഴെ പ്രായമുള്ളവർ

2008 ലെ ഭീകരമായ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കാരിൽ ഒരാളായ തഹാവുർ റാണയെ ഇന്ത്യയിൽ നീതി നേരിടുന്നതിനായി കൈമാറാൻ എന്റെ ഭരണകൂടം അംഗീകാരം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

2008 ലെ മുംബൈ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിൽ കഴിയുന്ന റാണയെ കൈമാറാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. പാക് വംശജനായ ഈ കനേഡിയൻ പൗരന് ആക്രമണങ്ങളിലെ പ്രധാന വ്യക്തിയായ പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ബന്ധമുണ്ട്. ആക്രമണം നടത്താൻ ഹെഡ്‌ലിയെയും പാകിസ്ഥാനിലെ മറ്റുള്ളവരെയും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സഹായിച്ചതായിട്ടാണ് ആരോപണം.

Also Read: തുലാം രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, ധനു രാശിക്കാരുടെ സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

മോദി-ട്രംപ്  ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിൽ വ്യാപാരത്തിലെ അസമത്വങ്ങളെക്കുറിച്ച് ഇരു നേതാക്കളും ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.  യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ ഇന്ത്യയെയും ബാധിക്കുന്ന പരസ്പര താരിഫുകൾ ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയപ്പോൾ തന്റെ രാജ്യം ഇന്ത്യയ്ക്കായി അത്ഭുതകരമായ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ പോകുകയാണെന്ന് യുഎസ് പ്രസിഡന്റ് അറിയിച്ചു.

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയ്യാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളിൽ സഖ്യരാജ്യങ്ങൾ ശത്രുരാജ്യങ്ങളെക്കാൾ മോശമാണെന്നും ട്രംപ് പറഞ്ഞു.

Also Read: ആനയിടഞ്ഞുണ്ടായ അപകടം: കൊയിലാണ്ടിയിലെ 9 വാർഡുകളിൽ ഇന്ന് ഹർത്താൽ

ഇതിനുപുറമെ സൈനികവ്യാപാരം വർധിപ്പിക്കും. എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്‌ക്കു നൽകും, ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും നടക്കും എന്നിങ്ങനെ വൻ പ്രഖ്യാപനങ്ങളാണ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ട്രംപ് താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വർഷവും സൗഹൃദം നിലനിർത്തിയെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News