Padayappa Wild Elephant: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; അടുക്കരുത്! മദപ്പാടിലെന്ന് ജാ​ഗ്രത നിർദേശം

Musth Confirmed To Padayappa: മൂന്നാര്‍ മറയൂര്‍ റോഡിലായിരുന്നു ഇന്നലെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടുകൊമ്പന്‍ പടയപ്പ പരാക്രമം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 03:41 PM IST
  • ബസിന്റെ പിറകിലെത്തി പടയപ്പ ബസ് കൊമ്പുകള്‍ കൊണ്ട് തള്ളിനീക്കാന്‍ ശ്രമിക്കുകയായിരുന്നു
  • സംഭവസമയത്ത് വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു
Padayappa Wild Elephant: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; അടുക്കരുത്! മദപ്പാടിലെന്ന് ജാ​ഗ്രത നിർദേശം

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് കൊമ്പുകള്‍ കൊണ്ട് തള്ളിനീക്കാന്‍ പടയപ്പ ശ്രമം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പന്‍ മദപ്പാടിലാണ്. മൂന്നാര്‍ മറയൂര്‍ റോഡിലായിരുന്നു ഇന്നലെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടുകൊമ്പന്‍ പടയപ്പ പരാക്രമം നടത്തിയത്.

ഉദുമല്‍പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസിന്റെ പിറകിലെത്തി പടയപ്പ ബസ് കൊമ്പുകള്‍ കൊണ്ട് തള്ളിനീക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവസമയത്ത് വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. വേറെയും വാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്നു. കൊമ്പുകള്‍ കൊണ്ട് ബസ് തള്ളിനീക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പരാക്രമത്തിന് പടയപ്പ മുതിര്‍ന്നില്ല.

ALSO READ: കൊയിലാണ്ടിയിൽ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി, വിരണ്ടോടി ആനകൾ; 2 സ്ത്രീകൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടുകൊമ്പന്‍ മദപ്പാടിലാണ്. ബുധനാഴ്ച്ച രാത്രിയില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ വച്ചുണ്ടായ പടയപ്പയുടെ ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളില്‍ മൂന്നാര്‍ മറയൂര്‍ റോഡില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായിട്ടുണ്ട്. പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും മദപ്പാടിന്റെ കാലയളവില്‍ പടയപ്പ വലിയ തോതില്‍ പരാക്രമം നടത്തിയിരുന്നു. പടയപ്പയ്ക്ക് മദപ്പാടുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുമായി മുന്നിലേക്ക് ചെല്ലാനോ ഫോട്ടോ എടുക്കാനോ പ്രകോപിപ്പിക്കാനോ ശ്രമിക്കരുതെന്ന് നിർദേശമുണ്ട്. പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News