ഭോപാല്‍: ശാരീരിക ബന്ധമില്ലാതെ ഭാര്യയ്ക്ക് മറ്റൊരാളുമായി തോന്നുന്ന പ്രണയമോ അടുപ്പമോ അവിഹിത ബന്ധമായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അതിനെ അവിഹിതബന്ധമെന്ന് നിര്‍വചിക്കാന്‍ പറ്റുകയുള്ളൂവെന്നാണ് ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കിയത്.
Also Read: സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്; രണ്ട് സഹപ്രവർത്തകരെ കൊന്ന് ജവാന്‍ ജീവനൊടുക്കി
മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നല്‍കാന്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഭര്‍ത്താവ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാന്‍ കഴിയില്ലെന്നും വിചാരണ കോടതിയുടെ ഉത്തരവ് ശരിയാണെന്നും കോടതി വ്യക്തമാക്കി.
ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നല്‍കാന്‍ ചിന്ദ്‌വാഡ കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിന് പുറമേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുകയായിരുന്നു.
Also Read: ഗജകേസരി യോഗവും അമലയോഗവും; ഈ രാശിക്കാർക്കിനി ഭാഗ്യ നേട്ടങ്ങൾ മാത്രം
മാത്രമല്ല പ്രശ്നങ്ങളെ തുടർന്ന് പിതാവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് കാണിച്ച് പരാതിക്കാരൻ ചില രേഖകൾ കാണിച്ചുവെങ്കിലും ഇയാൾ ഇപ്പോഴും അതെ വിലാസത്തിലാണ് താമസിക്കുന്നതെന്ന് കോടതി കണ്ടെത്തുകയും സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപെടാൻ വേണ്ടി കെട്ടിച്ചമച്ചതാണിതെന്ന് ചൂണ്ടിക്കാട്ടി ഈ വാദം തള്ളുകയുമായിരുന്നു. ഭർത്താവിന്റെ ക്രിമിനൽ റിവിഷൻ ഹർജി തള്ളിക്കളഞ്ഞ കോടതി ഭാര്യക്ക് പ്രതിമാസം ₹4,000 ജീവനാംശം നൽകുന്നത് ശരിവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.