പങ്കാളിക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് വാലന്റൈന്‍സ് ദിനത്തില്‍ പ്രധാനമാണ്.
ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി എന്ത് ഗിഫ്റ്റ് സമ്മാനിക്കണം എന്നതിനെക്കുറിച്ചാണോ ആലോചിക്കുന്നത്? ചില പ്രണയദിന സമ്മാനങ്ങൾ ഇതാ....
പ്രണയത്തിൽ എന്നും റോസാപ്പൂ തന്നെ താരം. പങ്കാളിയിൽ നിന്ന് വാലന്റൈന്‍സ് ദിനത്തില്‍ റോസാപൂക്കള്‍ സമ്മാനമായി ലഭിക്കുന്നത് ഏവർക്കും സന്തോഷമുള്ള കാര്യമാണ്. അതിനാല്‍ ഇന്ന് നിങ്ങളുടെ പ്രണയം പറയുമ്പോള്‍, ചുവപ്പ് നിറത്തിലുള്ള പൂവ് കൂടി അവർക്ക് സമ്മാനിക്കാം.
നിങ്ങളുടെ ഇഷ്ടത്തിന് തയ്യാറാക്കി എടുക്കാവുന്ന കീചെയ്നുകളും സമ്മാനമായി പരിഗണിക്കാവുന്നതാണ്. ഇവയിൽ പേരുകളുടെ ആദ്യാക്ഷരം, പ്രത്യേക തീയതികൾ അല്ലെങ്കിൽ ഹൃദയസ്പർശിയായ ഒരു സന്ദേശം പോലും കൊത്തിവയ്ക്കാം.
പ്രണയത്തിന്റെ മധുരം പകരാന്‍ ഏറ്റവും മനോഹരമായ മറ്റൊരു മാര്‍ഗമാണ് ചോക്ലേറ്റ് നല്‍കുക എന്നത്. പ്രണയ ദിനത്തില്‍ ആശംസകളോടൊപ്പം ചോക്ലേറ്റ് കൂടി സമ്മാനിക്കുമ്പോള്‍ ആ ദിനത്തിന്റെ മധുരമേറും.
പ്രണയം നിറയ്ക്കുന്ന വരികളും കൂടി ചേർത്ത് ആശംസാ കാര്‍ഡുകൾ വാലന്റൈന്‍സ് ദിനത്തിൽ പങ്ക നൽകാവുന്ന മറ്റൊരു സമ്മാനമാണ്. പ്രണയം നിറയ്ക്കുന്ന വരികളും കൂടി കാർഡിൽ ചേർക്കാവുന്നതാണ്. എപ്പോഴും സൂക്ഷിച്ച് വയ്ക്കാവുന്ന നല്ലൊരു സമ്മാനം കൂടിയാണിത്.
പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ മറ്റൊരു സമ്മാനമാണ് വാച്ചുകള്‍. ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്ന വാച്ചുകള്‍ പ്രണയദിനത്തില്‍ നല്കാവുന്ന മനോഹരമായ സമ്മാനമാണ്.
പ്രണയദിനത്തിൽ പെര്‍ഫ്യൂം നല്‍കുന്നതും നല്ലൊരു മാര്‍ഗമാണ്. പ്രണയദിനം മനോഹരമാക്കാൻ ഈ സമ്മാനം നിങ്ങളെ സഹായിക്കും.
ഫോട്ടോ ഫ്രെയ്മുകളാണ് മറ്റൊരു മാർഗം. നിങ്ങളുടെ ചിത്രങ്ങള്‍ ഫ്രെയ്മ് ചെയ്ത് സമ്മാനിക്കാം.
വസ്ത്രങ്ങളാണ് മറ്റൊരു ഓപ്ഷൻ. അതിനാല്‍ ഇന്ന് ഈ പ്രണയദിനത്തിൽ പങ്കാളിക്ക് ചേരുന്ന വസ്ത്രം നല്കി പ്രണയം പറയാം.
നിങ്ങളുടെ പങ്കാളിയുടെ പേര് അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരുടെയും പ്രിയപ്പെട്ട ഫോട്ടോ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ഒരു മഗ് നിങ്ങൾക്ക് സമ്മാനിക്കാവുന്നതാണ്.
ഈ പ്രണയദിനത്തിൽ ലൈറ്റ് ലാമ്പ് നൽകിയും നിങ്ങളുടെ പ്രണയം പറയാവുന്നതാണ്. ഒരു ലെഡ് ലവ് ലാമ്പ് അല്ലെങ്കിൽ നൈറ്റ് ലൈറ്റ് സമ്മാനിക്കാം. ഹാർട്ട് ഡിസൈനുകൾ, പേരുകൾ അല്ലെങ്കിൽ ഒരു സന്ദേശം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ലാമ്പുകൾ ലഭ്യമാണ്.