ഉണ്ണി മുകുന്ദൻ നായകനായെത്തി ബമ്പർ ഹിറ്റടിച്ച മാർക്കോ ഒടിടിയിൽ റിലീസ് ചെയ്തു. നാളെ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും കുറച്ച് നേരത്തെ എത്തിയിരിക്കുകയാണ് ചിത്രം. സോണി ലിവിലാണ് മാർക്കോ സ്ട്രീം ചെയ്യുന്നത്. ഹനീഫ് അദേനി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് മാർക്കോ. ഡിസംബർ 20ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും മാർക്കോ ഹിറ്റായിരുന്നു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായാണ് മാർക്കോ എത്തിയത്.
അതേസമയം ചിത്രത്തിന്റെ അൺകട്ട് വേർഷനായി കാത്തിരുന്ന ആരാധകർ നിരാശയാണ് ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റർ പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പോസ്റ്റ് പങ്കുവെച്ചിരുന്നു. തിയേറ്റർ റിലീസിന് മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്ത് മാറ്റിയ സീനുകൾ കൂടി ഉൾപ്പെടുത്തിയാകും ഒടിടിയിൽ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ബോളിവുഡിൽ ഉൾപ്പെടെ ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന് പുറമേ സിദ്ദിഖ്, ജഗദീഷ്, ആൻസൻ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും മാർക്കോയിൽ അഭിനയിച്ചിരിക്കുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചിരിക്കുന്നത്.
മാർക്കോ നിർമാതാക്കളുടെ എഫ്ബി പോസ്റ്റ്:
പ്രിയപ്പെട്ട പ്രേക്ഷകരെ..!
ഒടിടി പ്ലാറ്റ്ഫോമിൽ മാർക്കോ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്, എന്നാൽ, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സിനിമ നിർമ്മാണ കമ്പനി എന്ന നിലയിൽ , അധികാരപ്പെട്ടവരിൽ നിന്നുളള ഇത്തരം നിയന്ത്രണങ്ങളും, പരാതികളും , അവരുടെ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങൾക്ക് അനുസരിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ പ്രേക്ഷകർ സ്വീകരിച്ച മാർക്കോയുടെ തിയേറ്റർ പതിപ്പ് അതേപടി നിലനിർത്തുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
SonyLIV-ലൂടെ മാർക്കോയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ് , കൂടാതെ തിയറ്ററുകളിൽ നിങ്ങൾ നൽകിയ എല്ലാ പിന്തുണയും ഈ അവസരത്തിലും പ്രതീക്ഷിക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.