Aap Kaise Ho: ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്റുകളിലേക്ക്

Aap Kaise Ho Movie Release: ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമാണ് ആപ് കൈസേ ഹോ.

Written by - Zee Malayalam News Desk | Last Updated : Feb 12, 2025, 03:12 PM IST
  • ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ നർമ്മമൂഹൂർത്തങ്ങളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്
  • ഒരു വിവാഹത്തലേന്ന് നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്
Aap Kaise Ho: ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസേ ഹോ ഫെബ്രുവരി 28ന് തിയേറ്റുകളിലേക്ക്

നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേൾഡ് എൻ്റെർടൈനിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമാണിത്.

ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ നർമ്മമൂഹൂർത്തങ്ങളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്ന് നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയും, ഒപ്പം  തില്ലറായും അവതരിപ്പിക്കുന്നു.

ALSO READ: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'; ചിത്രീകരണം അവസാന ഘട്ടത്തിൽ

യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തു.

സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിൻ ഓമശ്ശേരി. കോസ്റ്റ്യൂം ഡിസൈൻ- ഷാജി ചാലക്കുടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു.

ALSO READ: മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക; ഏപ്രിലിൽ റിസീലിന്, പുതിയ തീയതി പുറത്തുവിട്ടു

അസ്സോസ്സിയേറ്റ് ഡയറക്ടർ- അനൂപ് അരവിന്ദൻ. സഹ സംവിധാനം- ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജീൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ജൂലിയസ് ആംസ്ട്രോങ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ-സന്തോഷ് പട്ടാമ്പി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News