കേരളത്തിൽ മദ്യവിൽപ്പനയിലൂടെ മാത്രം സർക്കാരിന് ലഭിക്കുന്നത് കോടികളെന്ന് കണക്കുകൾ. ഒരു മാസം ശരാശരി 1436.26 കോടി രൂപയാണ് ബെവ്കോ സര്‍ക്കാരിന് നൽകുന്നത്. കഴിഞ്ഞ വര്‍ഷം ബെവ്കോ വഴി വിറ്റത് 19,570.91 കോടിയുടെ മദ്യം. 2023-2024 ലെ വരുമാനം 6154.08 കോടി രൂപ. ഇതിൽ ലാഭം 236.29 കോടി.
2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 19,570.91 കോടിരൂപയുടെ മദ്യമാണ് ബെവ്കോ കേരളത്തിൽ വിറ്റത്. ഇതില്‍ ഭൂരിഭാഗവും നികുതിയായി സർക്കാരിലേക്ക് തന്നെ. 2023 മുതൽ 2024 വരെയുള്ള കണക്ക് പ്രകാരം 6154.08 കോടിയാണ് ബെവ്കോയുടെ പ്രതിവർഷ വരുമാനം. ഇതില്‍ ലാഭമായി ലഭിച്ചിട്ടുള്ളത് 236.29 കോടി രൂപയാണ്.
ഒരുമാസം സര്‍ക്കാരിലേക്ക് ബെവ്കോ അടയ്ക്കുന്നത് ശരാശരി 1436.26 കോടി രൂപയാണ്. ബെവ്കോയുടെ വരുമാനം പ്രധാനമായും ഭരണപരമായ ചിലവുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടത്തിയിട്ടുള്ളത് മാക്ഡെവല്‍ ഇന്ത്യന്‍ ബ്രാന്‍ഡി അതായത് എംസിബി അതായത് ബെവ്കോ വഴി ജനപ്രിയമായി വിറ്റ മദ്യം എംസിബി എന്ന് പറയാം.
ALSO READ: പൂസായി ക്രിസ്തുമസ്; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം
ആകെ 3970 ജീവനക്കാരാണ് ബെവ്കോയിൽ ഉള്ളത്. ഇതിൽ 3521 പേരാണ് സ്ഥിരം ജീവനക്കാരായി ഉള്ളത്. 193 പേര് ഡെപ്യൂട്ടേഷനിലും, 256 പേര് താല്‍ക്കാലികമായും ജോലി ചെയ്യുന്നുണ്ട്. ബെവ്കോ നേരിട്ട് മദ്യം നിര്‍മിക്കുന്നില്ല. 28/01/2025 ലെ കണക്ക് അനുസരിച്ച് 1186 ബ്രാന്റുകളാണ് ബെവ്കോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യമായി 647 എണ്ണം. ബിയർ 156, വൈൻ 148, വിദേശ നിർമ്മിത വിദേശ മദ്യം 187. ഫോറിൻ മെയ്ഡ് വൈൻ 48 എണ്ണം എന്നിങ്ങനെയാണ് ആ കണക്കുകള്‍. ഇനി രസകരമായ ഒരു കണക്കുകൂടി. മദ്യത്തിന്റെ കേരളത്തിലെ നികുതി 251 ശതമാനമാണ്. അങ്ങനെയെങ്കിൽ കഴിഞ്ഞ വർഷം വിറ്റ 19570.91 കോടിയിലെ 13,995. 15 കോടിയും നികുതിയാണ്.
നികുതി കഴിച്ച് ഉത്പന്നത്തിൻ്റെ നിർമ്മാണ, വിതരണച്ചെലവുകളെല്ലാം ചേർത്താണ് ബാക്കി വരുന്ന 5575.76 കോടി രൂപ. നികുതി കണക്കാക്കാതെയാണെങ്കില് 5575.76 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചത്. അതിന്റെ രണ്ടര ഇരട്ടിയില്‍ കൂടുതലാണ് സർക്കാര്‍ മദ്യപാനികള്‍ക്കു മേൽ ചുമത്തിയ നികുതി. 5575.76 കോടി രൂപയുടെ മദ്യത്തിന് 19,570.91 കോടിയുടെ മദ്യം. പഴി മദ്യപാനം എന്ന ശീലക്കേടിനും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.