Nancy Rani Movie: അർജുൻ അശോകൻ, അഹാന കൃഷ്ണകുമാർ ചിത്രം 'നാൻസി റാണി' മാർച്ച് 14ന് തിയേറ്ററുകളിലേക്ക്

Arjun Ashokan Movie: മമ്മൂക്കയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് 'നാൻസി റാണി' എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 04:08 PM IST
  • നവാഗതനായ ജോസഫ് മനു ജയിംസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്
  • ചിത്രം മാർച്ച് 14ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും
Nancy Rani Movie: അർജുൻ അശോകൻ, അഹാന കൃഷ്ണകുമാർ ചിത്രം 'നാൻസി റാണി' മാർച്ച് 14ന് തിയേറ്ററുകളിലേക്ക്

മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. മമ്മൂക്കയുടെ മുഖചിത്രം ഉള്ള ഫിലിം മാഗസിനുമായി നിൽക്കുന്ന നായിക മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ്. മമ്മൂക്കയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് 'നാൻസി റാണി' എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്.

കൈലാത്ത് ഫിലിംസിന്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിന്റെ ബാനറിൽ നൈന ജിബി പിട്ടാപ്പള്ളിൽ, പ്രൊമ്പ്റ്റ് പ്രോഡക്ഷന്റെ ബാനറിൽ ജോൺ ഡബ്ല്യു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിച്ച "നാൻസി റാണി" 2025 മാർച്ച് 14ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. 

അർജുൻ അശോകൻ, അഹാന കൃഷ്ണ, അജു വർഗീസ്, സണ്ണി വെയ്ൻ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബൂസലീം, അസീസ് നെടുമങ്ങാട്, മാല പാർവതി, തെന്നൽ അഭിലാഷ്, വിഷ്ണുഗോവിന്ദ്, പോളി വിൽസൺ, സോഹൻ സിനുലാല്‍, നന്ദു പൊതുവാൾ, കോട്ടയം പുരുഷൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. 

ALSO READ: മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; "ഗെറ്റ് സെറ്റ് ബേബി" ഫെബ്രുവരി 21ന് തിയേറ്ററുകളിലേക്ക്

ക്യാമറ- രാഗേഷ് നാരായണൻ. എഡിറ്റർ- അമിത് സി മോഹനൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാർ- അമിത് സി മോഹനൻ, അനുജിത്ത് നന്ദകുമാർ, അഖിൽ ബാലൻ, കൃഷ്ണപ്രസാദ് മുരളി, ലിജു രാജു. ആർട്ട്- പ്രഭ കൊട്ടാരക്കര. കോസ്റ്റ്യൂം- മൃദുല. മേക്കപ്പ്- മിട്ട ആന്റണി, സുബി വടകര. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ.

മ്യൂസിക്- മനു ഗോപിനാഥ്, നിഹാൽ മുരളി, അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവൽ ജോമി, മിഥുൻ മധു, താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ. ബിജിഎം- സ്വാതി മനു പ്രതീക, ലിറിക്സ്- അമിത് മോഹനൻ, ടിറ്റോ പി തങ്കച്ചൻ, ദീപക് രാമകൃഷ്ണൻ, നൈന ജിബി. ഗായകർ- വിനീത് ശ്രീനിവാസൻ, റിമിടോമി, മിയ എസ്സാ മെഹക്, മനു ജെയിംസ്, നിഹാൽ മുരളി, അമലാ റോസ് ഡൊമിനിക്, മല്ലികാ സുകുമാരൻ, ഇന്ദുലേഖ വാര്യർ, ജാൻവി ബൈജു, സോണി മോഹൻ, അഭിത്ത് ചന്ദ്രൻ, മിഥുൻ മധു.

മിക്സിംഗ് ആൻഡ് മസ്റ്ററിംഗ്- വിനീത് എസ്ത്തപ്പൻ. ഡിസൈൻ- ഉജിത്ത് ലാൽ. വിഎഫ്എക്സ്- ഉജിത്ത് ലാൽ, അമീർ. പോസ്റ്റർ ഡിസൈൻ- ശ്രീകുമാർ എം എൻ. ഇവന്റ് മാനേജർ- വരുൺ ഉദയ്. അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്- ഗുഡ് ഡേ മൂവീസ്. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News