തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ. കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ 1000 ദിവസത്തെ പരോളാണ് നൽകിയത്. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു.
സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പരോൾ കണക്കുകൾ പുറത്ത് വന്നത്.
Read Also: ബാലരാമപുരത്തു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി
കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് പരോൾ ലഭിച്ചത് 60 ദിവസമാണ്. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്.
കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് 1000 ലധികം പരോൾ ലഭിച്ചത്. കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ. അതേസമയം, കൊടിസുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.
Read Also: സഹോദരിയുമായി വഴിവിട്ടബന്ധം, വൈരാഗ്യം മൂലം കുഞ്ഞിനെ കിണറ്റിലിട്ടു; കൊലപാതകത്തിൽ ശ്രീതുവിന് പങ്കില്ലെന്ന് പൊലീസ്
കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. ടിപി കേസ് പ്രതികൾക്ക് എത്ര ദിവസം പരോൾ നൽകി, എന്ത് ആവശ്യത്തിനാണ് നൽകിയത്, ആരുടെ നിർദേശ പ്രകാരമാണ് പരോൾ നൽകിയത് എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ ചോദ്യം.
എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷല്‍ ലീവ് എന്നിങ്ങനെ 3 വിഭാഗത്തിലാണു പരോള്‍ അനുവദിച്ചത്. ജയില്‍ചട്ടമനുസരിച്ചു പ്രതികള്‍ക്കു ലീവ് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണു ജയില്‍വകുപ്പിന്റെ നിലപാട്.
കൊലയാളികളെ സംരക്ഷിക്കുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എംഎൽഎ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.