New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം

രണ്ടര ലക്ഷം രൂപയാണ് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റവർക്ക് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 09:38 AM IST
  • ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ ദാരുണ സംഭവമുണ്ടായത്.
  • കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെയാണ് അപകടമുണ്ടായത്.
  • 50ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ ദാരുണ സംഭവമുണ്ടായത്. കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെയാണ് അപകടമുണ്ടായത്. 50ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അവസാന നിമിഷം പ്ലാറ്റ്‌ഫോം മാറ്റിയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് ദൃക്സാക്ഷി പറയുന്നത്. “ട്രെയിൻ ആദ്യം പ്ലാറ്റ്‌ഫോം 12ൽ ആയിരുന്നു എത്തേണ്ടിയിരുന്നത്. പക്ഷേ പിന്നീട് അത് പ്ലാറ്റ്‌ഫോം 16 ലേക്ക് മാറ്റി. ഇതോടെ ഇരുവശത്തുനിന്നും ജനക്കൂട്ടം ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെടുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞു.

Also Read: New Delhi Railway Station Stampede: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 50ലേറെ പേർക്ക് പരിക്ക്

 

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യക ട്രെയിൻ സർവീസ് നടത്തുമെന്നാണ് വിവരം.

സംഭവത്തിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ അ​ഗാധ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കൂടെയാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ അധികൃതർ നൽകുന്നുണ്ട് എന്നി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അതിയായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,” ദ്രൗപതി മുർമു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News