Weekly Lucky Zodiac Signs February 16 - 22: ഓരോ ദിവസം വ്യത്യസ്തമായ ഫലങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. വേദജ്യോതിഷ പ്രകാരം വരും ആഴ്ച ആർക്കൊക്കെയാണ് ഭാഗ്യ ദിവസങ്ങളെന്ന് നോക്കാം.
ത്രിഗ്രഹ യോഗവും ഗജകേസരി യോഗവും ഒരുമിച്ചാണ് ഈ ആഴ്ച ചില രാശികൾക്ക് ഭാഗ്യം നൽകാൻ പോകുന്നത്. മേടം, ഇടവം, മിഥുനം, ചിങ്ങം, വൃശ്ചികം, മകരം രാശികളാണ് വരും ആഴ്ചയിലെ ഭാഗ്യരാശികൾ.
മേടം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം സ്വന്തമാക്കാൻ സാധിക്കും. ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഠിനാധ്വാനം തുടരണം. ഒരു കാര്യത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും. ആത്മവിശ്വാസം വർധിക്കും.
ഇടവം രാശിക്കാർ പ്രൊഫഷണല്‍ ജീവിതത്തില്‍ സത്യസന്ധതയും നീതിയും പാലിക്കണം. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകും.
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകുകയും സ്‌നേഹവും വിശ്വാസവും വർധിക്കുകയും ചെയ്യും. കരിയറിലും ബിസിനസിലും അനുകൂലമായ നേട്ടങ്ങളുണ്ടാകും.
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കാം. കരിയറിൽ പുരോഗതിയുണ്ടാകും. പ്രണയജീവിതം സന്തോഷകരമാകും.
ചിങ്ങം രാശിക്കാര്‍ക്ക് അടുത്ത ആഴ്ച വളരെ അനുകൂലമായിരിക്കും. സമൂഹത്തില്‍ നിങ്ങൾക്കുള്ള സ്ഥാനമാനങ്ങൾ വർധിക്കും. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കും. ആത്മവിശ്വാസം വർധിക്കും. പരിശ്രമത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കും. ജീവിതപങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വിവിധ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. മത്സരങ്ങളിൽ വിജയ സാധ്യയുണ്ട്. കലകളോടുള്ള താൽപര്യം വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)