Happy Valentines Day 2025 Wishes: കാത്തിരുന്ന ദിനമെത്തി, ഈ പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം

Happy Valentines Day 2025 Wishes: ഈ വാലന്റൈൻസ് ദിനത്തിൽ വാക്കുകളിലൂടെ നിങ്ങളുടെ പ്രണയം കൈമാറാം. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 11:11 AM IST
  • ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു
  • ഈ വാലന്റൈൻസ് ദിനത്തിൽ വാക്കുകളിലൂടെ നിങ്ങളുടെ പ്രണയം കൈമാറാം
Happy Valentines Day 2025 Wishes: കാത്തിരുന്ന ദിനമെത്തി, ഈ പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാം

ലോകമെങ്ങും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ പ്രണയം അറിയിക്കാനുള്ള ദിവസമായ വാലന്റൈന്‍സ് ഡേയെ കണ്ടുവരുന്നു. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു. ഈ വാലന്റൈൻസ് ദിനത്തിൽ വാക്കുകളിലൂടെ നിങ്ങളുടെ പ്രണയം കൈമാറാം. 

വാലന്റൈൻസ് ഡേ ആശംസകൾ

നമ്മൾ ഒരുമിച്ച് സമയം ചെലവഴിക്കുന്തോറും നമ്മൾ പരസ്പരം കൂടുതൽ പ്രണയത്തിലാകുന്നു. ഹാപ്പി വാലന്റൈൻസ്!

കാതിൽ മുഴങ്ങുന്ന ഓരോ പ്രണയഗാനങ്ങളും നിങ്ങളെക്കുറിച്ചാണ്. ഹാപ്പി വാലന്റൈൻസ് ഡേ!

മുൻപ് ഞാൻ ഒരിക്കലും പ്രണയദിനം ഇഷ്ടപ്പെട്ടിരുന്നില്ല, തുടർന്ന് ഞാൻ നിന്നെ കണ്ടുമുട്ടി, അതിനു ശേഷം ഈ ദിനത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങി, ഹാപ്പി വാലന്റൈൻസ് ഡേ!

നിന്നെ കണ്ടുമുട്ടിയപ്പോൾ, ഓരോ പ്രണയദിനവും നിന്നോടൊപ്പം ചെലവഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഹാപ്പി വാലന്റൈൻസ് ഡേ!

നീ എന്റെ അരികിലില്ലാതെ ഞാൻ എന്തുചെയ്യും? എന്റെ ജീവിതത്തിലെ പ്രണയത്തിന് പ്രണയദിനാശംസകൾ..

നീയില്ലാതെ ഞാൻ ഒന്നുമല്ല, എന്നാൽ നിന്നോടൊപ്പം ഞാൻ എല്ലാമാണ്. എന്റെ എല്ലാമായതിന് നന്ദി. ഹാപ്പി വാലന്റൈൻസ് ഡേ

കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. - ഏവര്‍ക്കും പ്രണയദിനാശംസകള്‍

 നമ്മള്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍, നമ്മള്‍ പരസ്പരം പ്രണയത്തിലാകുന്നു. - ഹാപ്പി വാലന്റൈന്‍സ് ഡേ

 നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു - പ്രണയദിനാശംസകള്‍

 അകലം, പരസ്പരം കരുതുന്ന ഹൃദയങ്ങളെ വേര്‍പിരിക്കില്ല. നമ്മള്‍ പരസ്പരം അധികകാലം പങ്കിട്ടില്ലെങ്കിലും നീയെന്നും എന്റെ ഓര്‍മ്മകളിലുണ്ടായിരിക്കും. - വാലന്റൈന്‍സ് ദിന ആശംസകള്‍

പ്രശസ്ത എഴുത്തുകാരടെ പ്രണയ ഉദ്ധരണികൾ

"നീ എന്റെ ഹൃദയമാണ്, എന്റെ ജീവിതമാണ്, എന്റെ ഒരേയൊരു ചിന്തയാണ്" - ആർതർ കോനൻ ഡോയൽ

“സ്നേഹം കാറ്റ് പോലെയാണ്, നിങ്ങൾക്ക് അത് കാണാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും”- നിക്കോളാസ് സ്പാർക്സ്,

''സ്നേഹിക്കാൻ ആരെങ്കിലുമൊക്കെ ഉള്ള ഒരാളും ഇ ലോകത്തു ദരിദ്രരല്ല'- ഓസ്കാർ വൈൽഡ്

''സ്നേഹം എനിക്ക് നേരെ ഒരിക്കലും ചോദ്യ ശരങ്ങൾ അയച്ചട്ടില്ല. മറിച്ചു നിരന്തരമായ പിന്തുണ മാത്രമേ തന്നിട്ടുളൂ''- വില്യം ഷേക്സ്പിയർ

“നമ്മൾ കരുതുന്നതുപോലെ പ്രണയം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നില്ല. പ്രണയം ഒരു യുദ്ധമാണ്, പ്രണയം ഒരു യുദ്ധമാണ്; പ്രണയം ഒരു വളർച്ചയാണ്.” ജെയിംസ് ബാൾഡ്വിൻ

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News