ന്യൂഡൽഹി: ബോളിവുഡിൽ കഴിഞ്ഞ വർഷം വമ്പൻ ഹിറ്റുകൾ നേടി ഏവരുടെയും ഹാർട്ട്ത്രോബായി മാറിയ താരമാണ് കാർത്തിക ആര്യൻ. 2025ഉം മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ് താരം. സീ ന്യൂസിന്റെ സീ റിയൽ ഹീറോസ് അവാർഡ്സ് 2024 ലെ 'മികച്ച നടൻ' ആയിരുന്നു കാർത്തിക്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചന്ദു ചാമ്പ്യൻ എന്ന ബയോപിക്, ഭൂൽ ഭുലയ്യ 3 എന്ന ഹൊറർ കോമഡി ചിത്രങ്ങളിലൂടെയാണ് കാർത്തിക് ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ സീ റിയൽ ഹീറോസ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. 'നന്ദി സീ ന്യൂസ്' എന്ന ക്യാപ്ഷനോടെയാണ് കാർത്തിക് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചന്തു ചാമ്പ്യനിൽ കാർത്തിക് ആര്യൻ തന്റെ അഭിനയ മികവ് തെളിയിച്ചു. കബീർ ഖാൻ രചനയും സംവിധാനവും നിർവ്വഹിച്ച് സാജിദ് നദിയാദ്വാല നിർമ്മിച്ച ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ് ചന്തു ചാമ്പ്യൻ. ഇന്ത്യയിലെ ആദ്യത്തെ പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ മുരളികാന്ത് പെറ്റ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ചന്തു ചാമ്പ്യൻ. ചിത്രത്തിലെ അഭിനയത്തിന് ഒരുപോലെ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി.
കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ 3 ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. ആകാശ് കൗശിക് രചന നിർവഹിച്ച ഈ ഹൊറർ-കോമഡി ചിത്രം അനീസ് ബസ്മിയാണ് സംവിധാനം ചെയ്തത്. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഭൂൽ ഭുലയ്യ (2007) എന്ന ചിത്രത്തിന് ശേഷം ഇതേ പേരിലുള്ള ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണിത്. കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
ജനുവരി 14ന് മുബൈയിൽ വച്ചാണ് സീ റിയൽ ഹീറോസ് അവാർഡ്സ് 2024 ചടങ്ങി നടന്നത്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.