തിരുവനന്തപുരം: എസ്.പി.ബി - ഒ.എൻ.വി ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്കാരങ്ങൾ സീ മലയാളം ന്യൂസിന്. മികച്ച റിപ്പോർട്ടർക്കുള്ള ദൃശ്യമാധ്യമ രത്ന അവാർഡിന് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ അഭിജിത്ത് ജയൻ അർഹനായി. മികച്ച ക്യാമറാമാനുള്ള ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്കാരം സീനിയർ ക്യാമറാമാൻ പി വി രഞ്ജിത്ത് കരസ്ഥമാക്കി. ഫ്രെബുവരി 26ന് ചെങ്കൽ മഹേശ്വരം ശിവ പാർവതി ക്ഷേത്രത്തിൽ നടക്കുന്ന മഹാദേവ സന്ധ്യയിൽ അവാർഡുകൾ വിതരണം ചെയ്യും. രാജീവ് ഒഎൻവി, നടൻ എം ആർ ഗോപകുമാർ, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാർ തുടങ്ങിയവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിക്കും. സീ മലയാളം ന്യൂസിൽ സംപ്രേഷണം ചെയ്ത 'സ്മാർട്ടാകാത്ത റോഡുകളി'ലൂടെ സഞ്ചരിച്ച് നടുവൊടിഞ്ഞ യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതക്കാഴ്ചകൾ ഒപ്പിയെടുത്ത് തയ്യാറാക്കിയ പരമ്പരയ്ക്കാണ് പുരസ്കാരം.
പ്രമോദ് പയ്യന്നൂർ, കെ. ആർ പത്മകുമാർ, കിരീടം ഉണ്ണി, സന്തോഷ് രാജശേഖരൻ, കൃഷ്ണപ്രിയദർശൻ, ഗീത രാജേന്ദ്രൻ, ജെ. അജയ്ഘോഷ്, പ്രൊഫ. രമാഭായ് എന്നിവരാണ് അവാർഡ് കമ്മിറ്റി അംഗങ്ങൾ. മുൻ ഡി. ജി. പി ആർ.ശ്രീലേഖ, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമൻ പത്മശ്രീ ജി.ശങ്കർ, സ്വാതി തിരുനാൾ സംഗീത കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.പി. ആർ കുമാര കേരളവർമ്മ, ഗീത രാജേന്ദ്രൻ, മുക്കംപാല മൂട് രാധാകൃഷ്ണൻ എന്നിവരാണ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചത്.
Also Read: Kartik Aaryan: 'സീ റിയൽ ഹീറോസ്' ട്രോഫിയുമായി കാർത്തിക് ആര്യൻ, ചിത്രം പങ്കുവെച്ച് താരം
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഘോഷ് പ്രൊഡക്ഷൻസിന്റെയും മൻഹാർ സിനിമാസ് പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെയാണ് എസ്.പി.ബി - ഒ.എൻ.വി ആർട്ടിസ്റ്റ് നമ്പൂതിരി സ്മൃതി സന്ധ്യയും ഫ്ല്ം ടെലിവിഷൻ മീഡിയ ഓൺലൈൻ അവാർഡ് വിതരണവും, താരനിശയും നാടൻപാട്ടും സംഘടിപ്പിക്കുന്നത്. കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസമായി ഫെബ്രുവരി 26നാണ് പുരസ്കാര വിതരണം നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.