Bank Robbery: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച

Federal bank robbery: പട്ടാപ്പകൽ ബാങ്കിലെത്തി ജീവനക്കാരെ കത്തികാട്ടി ഭീഷണപ്പെടുത്തി കവർച്ച നടത്തി.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 05:19 PM IST
  • ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് പട്ടാപ്പകൽ കവർച്ച നടത്തിയത്
  • ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു
Bank Robbery: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച

തൃശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു. ബാങ്കിലെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഫെഡറൽ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലാണ് കവർച്ച നടന്നത്. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവ‍‍ർന്നത്. 15 ലക്ഷം രൂപ കവർന്നതായാണ് വിവരം.

മുഖംമൂടി ധരിച്ചെത്തിയ ആളാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോ​ഗിച്ച് ക്യാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം അപഹരിച്ചത്. ക്യാഷ് കൗണ്ടറിൽ നിന്ന് കയ്യിൽ കിട്ടിയ അത്രയും പണം എടുത്ത് രക്ഷപ്പെടുകയായിരുന്നു.

തിരക്കേറിയ ജങ്ഷനിൽ പട്ടാപ്പകലാണ് കവർച്ച നടത്തിയത്. കവർച്ച നടക്കുന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ക്യാഷ് കൗണ്ടറിൽ വനിതാ ജീവനക്കാരിയായിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News