സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ റാഗിങ് ഉൾപ്പടെയുള്ള മനുഷ്യവിരുദ്ധപ്രവൃത്തികൾ ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടയം നഴ്സിങ് കോളേജിലുണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിൽ അടുത്തിടെ റാഗിങ് നടന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുണയും അനുകമ്പയും വേണ്ടവരാണ്. അതിന് വിപരീതമാണ് സംഭവിച്ചത്.
Read Also: 'മസ്കിന്റെ കുഞ്ഞിന് അഞ്ച് മാസം മുമ്പ് ജന്മം നൽകി'; അവകാശവാദവുമായി ഇൻഫ്ലുവൻസർ
വിദ്യാർഥികൾക്കിടയിൽ ആന്തരീക സംഘർഷം വർധിക്കുന്ന കാലമാണ്. പരസ്‌പരം ഇടപഴകാനുള്ള സാഹചര്യം കുറവാണ്. കുടുംബങ്ങളിൽ വൈകാരിക സുരക്ഷാ കവചമുണ്ടായിരുന്നു. ഇപ്പോൾ തുറന്ന സംസാരമില്ല. എല്ലാവർക്കും തിരക്കാണ്. മക്കളെ ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്ക് സമയമില്ല. ലഹരിമാഫിയാ പ്രവർത്തനവും ഭീഷണിയായി മാറി. വൈകാരിക അവസ്ഥയിലൂടെ കടന്നുപോവുന്ന വിദ്യാർഥികളെ കണ്ടെത്തി തിരുത്താൻ മുതിർന്നവർക്കാകണമെന്നും മന്ത്രി പറഞ്ഞു.
കോളേജുകളിൽ ആന്റി റാഗിങ് സെല്ലുകൾ നിർബന്ധമായും നിയമപരമായും വേണം. കലാലയങ്ങളിൽ റാഗിങ്ങിനെതിരെ പ്രചാരണം ശക്തമാക്കുമെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു. .
അതേസമയം കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങിൽ പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം വിലക്കുമെന്ന് നഴ്സിങ് കൗൺസിൽ തീരുമാനിച്ചു. വിഷയങ്ങളിൽ സാമൂഹ്യജാഗ്രതയും ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികൾ ചെയ്തുതന്നാണ് നേഴ്സിങ് കൗൺസിലിന്റെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.