ഭാര്യയുടെ വായ ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ച ശേഷം കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കർണ്ണാടകയിലെ നെലമംഗലയിലാണ് സംഭവം. ഭാര്യയെ കൊല്ലാൻ നോക്കിയ ഭർത്താവ് സിദ്ധലിംഗ സ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മഞ്ജുള ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ മഞ്ജുളയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിദ്ധലിംഗസ്വാമിയുടെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തിലേറെയായി. സിദ്ധലിംഗസ്വാമിയ്ക്കും മഞ്ജുളയ്ക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയായി മഞ്ജുള ഫോണില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് സിദ്ധലിംഗസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതോടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കരുതിയ സിദ്ധലിംഗസ്വാമി മഞ്ജുളയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇടപെട്ടതോടെ മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാനായി. സിദ്ധലിംഗസ്വാമിയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.