Neyyattinkara Samadhi Case: തലയിലും ചെവിക്ക് പിന്നിലും ചതവ്; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, മരണകാരണം സ്ഥിരീകരിക്കാനായില്ല

മരണകാരണം വ്യക്തമാകണമെങ്കിൽ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിക്കണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2025, 02:18 PM IST
  • ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.
  • എന്നാൽ അത്തരത്തിൽ ഒന്നും തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
  • ശരീരത്തിൽ കണ്ട ചതവുകൾ മരണകാരണമായി കണ്ടെത്തിയില്ല.
Neyyattinkara Samadhi Case: തലയിലും ചെവിക്ക് പിന്നിലും ചതവ്; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, മരണകാരണം സ്ഥിരീകരിക്കാനായില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിൽ അസ്വഭാവികതയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത് എന്താണോ അത് തന്നെയാണ് ഇപ്പോഴും മരണകാരണമായി 
സ്ഥിരീകരിച്ചിട്ടുള്ളത്. 

ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശരീരത്തിൽ കണ്ട ചതവുകൾ മരണകാരണമായി കണ്ടെത്തിയില്ല. മൂക്ക്, തല, മുഖം എന്നീ ശരീരഭാ​ഗങ്ങളിലാണ് ചതവുകൾ കണ്ടെത്തിയത്. ശരീരത്തിലും വായിലും ഒക്കെ ഭസ്മത്തിന്റെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും അതൊന്നും മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. കൂടാതെ ​ഗുരുതര രോ​ഗം ബാധിച്ച് ​ഗോപൻ സ്വാമിയുടെ കരൾ, വൃക്ക എന്നിവ തകരാറിലായിരുന്നു.

ലിവർ സിറോസിസും വൃക്കകളുടെ തകരാറും അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ​ഗോപൻ സ്വാമിക്ക് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരണകാരണമായേക്കാവുന്ന മുറിവുകൾ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

ഹൃദയധമനികളിൽ 75 ശതമാനത്തിലധികം ബ്ളോക്ക്, കാലിൽ അൾസർ, ലിവർ സിറോസിസും വൃക്കകളിലെ സിസ്റ്റും തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഗോപൻ സ്വാമിക്ക് ഉണ്ടായിരുന്നതായി ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ ഉണ്ടായിരുന്നെങ്കിലും അത് മരണകാരണം ആയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. 

വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും  ഇതിലും അസ്വഭാവികതകൾ ഒന്നുമില്ലെന്ന് റിപ്പോർട്ട് പറയുന്നു. രാസപരിശോധന ഫലം വന്നതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങൾ നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായി മരണശേഷമാണ് സമാധി ഇരുത്തി അറ മൂടിയേക്കാം എന്നാണ് നിലവിലെ കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News