Rashtramee Mamsa: രചന സാഹിത്യ പുരസ്‌കാരം ശൈലൻ്റെ 'രാഷ്ട്രമീ_മാംസ' യ്ക്ക്

Rashtramee Mamsa: പ്രശസ്ത കവി ശ്രീ റഫീഖ് അഹമ്മദ് ആണ് പുരസ്‌കാരദാനം നിർവഹിക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 15, 2025, 11:35 AM IST
  • രചന സാഹിത്യ പുരസ്‌കാരം ശൈലന്റെ രാഷ്ട്രമീ-മാംസ എന്ന കവിതാ സമാഹാരത്തിന്
  • പ്രശസ്ത കവി ശ്രീ റഫീഖ് അഹമ്മദ് ആണ് പുരസ്‌കാരദാനം നിർവഹിക്കുക
Rashtramee Mamsa: രചന സാഹിത്യ പുരസ്‌കാരം ശൈലൻ്റെ 'രാഷ്ട്രമീ_മാംസ' യ്ക്ക്

പാലക്കാട്‌: പാലക്കാട്‌ ജില്ലയിലെ ചിറ്റൂരിലുള്ള രചന സാഹിത്യ വേദിയുടെ ഈ വർഷത്തെ രചന സാഹിത്യ പുരസ്‌കാരം ശൈലന്റെ രാഷ്ട്രമീ-മാംസ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 10001 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 16ന് ചിറ്റൂർ ജി യു പി സ്കൂളിൽ നടക്കുന്ന രചന സാഹിത്യ സമിതിയുടെ പതിനാറാം വാർഷികാഘോഷത്തിൽ വച്ച് സമ്മാനിക്കും. പ്രശസ്ത കവി ശ്രീ റഫീഖ് അഹമ്മദ് ആണ് പുരസ്‌കാരദാനം നിർവഹിക്കുക.

മികച്ച കവിതാ സമാഹാരത്തിന് വർഷം തോറും നൽകി വരുന്നതാണ് രചനാ സാഹിത്യ പുരസ്‌കാരം. ഡോ. പി ആർ ജയശീലൻ, ഉണ്ണികൃഷ്ണൻ കുളമുള്ളതിൽ, സുഭദ്ര സതീശൻ എന്നിവർ അടങ്ങിയ ജൂറിയാണ് പരിഗണനയ്‌ക്കെത്തിയ നൂറോളം കവിതാസമാഹാരങ്ങളിൽ നിന്നും ശൈലന്റെ രാഷ്ട്രമീ-മാംസ"യെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രാഷ്ട്രമീ_മാംസ കരസ്ഥമാക്കുന്ന അഞ്ചാമത്തെ അംഗീകാരമാണ് രചനാ സാഹിത്യ പുരസ്‌കാരം. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ശൈലൻ പതിനൊന്നോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News