എക്സ് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്.
എക്സിലൂടെയായിരുന്നു അവകാശ വാദം ഉന്നയിച്ചത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. കുട്ടിയുടെ സ്വകാര്യതയും സുരക്ഷയ്ക്കുമാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് ആഷ്ലി പറയുന്നു.
Read Also: മുഖം തിരിച്ച് സർക്കാർ, ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല; സമരം തുടരാൻ ആശ വർക്കർമാർ
“അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് പിതാവാണ്,” ആഷ്‌ലി സെൻ്റ് ക്ലെയർ എക്സ് പോസ്റ്റിൽ എഴുതി,”ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, ഇത് പരിഗണിക്കാതെ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിടാൻ ഉദ്ദേശിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമായി” എക്സ് പോസ്റ്റിൽ പറയുന്നു.
തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇക്കാരണത്താൽ, മാധ്യമങ്ങൾ ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.
Alea Iacta Est pic.twitter.com/gvVaFNTGqn
— Ashley St. Clair (@stclairashley) February 15, 2025
വാദം ശരിയാണെങ്കിൽ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞായിരിക്കും ഇത്. അതേസമയം, ആഷ്ലിയുടെ അവകാശവാദം മസ്‌ക് അംഗീകരിച്ചിട്ടില്ല. മൂന്ന് സ്ത്രീകളിലായി ഇലോൺ മസ്കിന് 12 കുട്ടികളാണുള്ളത്. ആദ്യ ഭാര്യ ജസ്റ്റിനിൽ ആറ് കുട്ടികളാണ് ജനിച്ചത്. ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.