Chanakya Niti: കലഹിച്ച് മടുത്തോ? ഇത്ര മാത്രം ചെയ്യൂ, ദാമ്പത്യ ജീവിതം സുന്ദരമാക്കാം....

ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്.

 

ചാണക്യനീതിയില്‍ ഭാര്യാഭര്‍തൃ ബന്ധത്തെപ്പറ്റി നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ പിന്തുടരുകയാണെങ്കില്‍, നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നിറയുക മാത്രമല്ല, ബന്ധം ശക്തമായി നിലനില്‍ക്കുകയും ചെയ്യും. 

1 /6

സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് മര്യാദശീലം പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്‌പ്പോഴും മര്യാദ പുലര്‍ത്തുക. അത്തരം വ്യക്തികൾക്ക് പങ്കാളിയുടെ ഹൃദയം കീഴടക്കാൻ സാധിക്കും. 

2 /6

ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം എക്കാലവും നയിക്കാനാകും. പ്രശ്‌നങ്ങളെ വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത.  

3 /6

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ എപ്പോഴും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം. കോപത്താല്‍ മറ്റൊരാളെ അപമാനിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. 

4 /6

ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്‍മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും.  

5 /6

ഒരു വ്യക്തിയുടെ എല്ലാ ബന്ധങ്ങളും നശിക്കുന്നതിന് കോപം കാരണമാകാറുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരില്‍ ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. അതിനാൽ ദേഷ്യം നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുക. 

6 /6

ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയെ ഒരിക്കലും കടന്നുവരാന്‍ അനുവദിക്കാതിരിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola