ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കൃത്യം നടത്തുന്ന സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം 'പക തീര്‍ത്തു' എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു.
ജനുവരി പതിനഞ്ചിനായിരുന്നു ഋതു ജയൻ എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.
Also Read: Nursing College Ragging Case: നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാർഥികളുടെ തുടർപഠനത്തിന് വിലക്ക്
പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ ആക്രമണം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കുറ്റപത്രം അതിവേഗം സമർപ്പിക്കുന്നത്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകൾ ഉൾപ്പെടുത്തിയാണ് കുറ്റപ്പത്രം തയാറാക്കിയിരിക്കുന്നത്.
പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസിനായില്ല. ജിതിൻ സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ക്രൂരകൃത്യം കണ്ട കുട്ടികളുടെ മൊഴി, സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ തുടങ്ങിയവ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ജിതിന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കും.
കേസിൽ ഋതു ജയൻ മാത്രമാണ് പ്രതി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗസംഘമാണ് കേസ് അന്വേഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.