തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം തുടരാൻ തീരുമാനിച്ച് ആശ വർക്കർമാർ. വിരമിക്കല്‍ ആനുകൂല്യം, ഓണറേറിയം വര്‍ധിപ്പിക്കല്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചില്ല.
മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ രാപ്പകൽ സമരത്തിലാണ് ആശ വർക്കർമാർ. സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി ഇന്ന് വിളിച്ച ചർച്ചയിലും തീരുമാനമായില്ല.
Read Also: 17 വർഷത്തിനുശേഷം വമ്പൻ തിരിച്ച് വരവ്, ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ; നേട്ടമായതെന്ത്?
ഓണറേറിയം കുടിശ്ശിക എപ്പോൾ നൽകുമെന്നതിലും, വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ആകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സർക്കാർ വഞ്ചിച്ചെന്നും ഈ മാസം 20ന് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തുമെന്നും ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു.
പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്. ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞുപോകുന്നവരാണ് സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയതെന്ന് അവർ പറയുന്നു.
കൃത്യമായ ജോലി സമയമില്ല, ഞായറാഴ്ച തത്വത്തില്‍ അവധി ഉണ്ടെങ്കിലും ജോലി ചെയ്യണം, ലീവ് എടുത്താല്‍ ആ ആ ദിവസം ഓണറേറിയത്തില്‍ കുറയ്ക്കും, വിശേഷ ദിവസങ്ങളില്‍ മതം നോക്കി മാത്രം അവധി, വാഹനക്കൂലി സ്വയം നല്‍കണം, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, തുടങ്ങിയവയാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന പരാതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.