Minister Saji Cherian: ‘സിനിമാ രംഗത്തെ തർക്കം തുടരട്ടെ; എല്ലാ സിനിമകളും ലാഭകരമാകുന്നത് ശരിയല്ല'; മന്ത്രി സജി ചെറിയാൻ

Minister Saji Cherian: വിവാദങ്ങൾ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ

Written by - Zee Malayalam News Desk | Last Updated : Feb 15, 2025, 02:18 PM IST
  • വർഷത്തിൽ 250 സിനിമകൾ ഇറങ്ങുന്നുണ്ട്.
  • എല്ലാ സിനിമകളും ലാഭകാരമാകുന്നതു ശരിയല്ല.
  • മെച്ചപ്പെട്ട സിനിമ ആണ് ഇറങ്ങേണ്ടത്.
  • നല്ല സിനിമൾക്കു സർക്കാരിന്റെ പിന്തുണയുണ്ട്
Minister Saji Cherian: ‘സിനിമാ രംഗത്തെ തർക്കം തുടരട്ടെ; എല്ലാ സിനിമകളും ലാഭകരമാകുന്നത് ശരിയല്ല'; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സിനിമ രംഗത്തെ തർക്കം തുടരട്ടെയെന്നും വിവാദങ്ങൾ ഉണ്ടാകുന്നത് സിനിമ രംഗത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി സജി ചെറിയാൻ. വർഷത്തിൽ 250 സിനിമകൾ ഇറങ്ങുന്നുണ്ട്. എല്ലാ സിനിമകളും ലാഭകാരമാകുന്നതു ശരിയല്ല. മെച്ചപ്പെട്ട സിനിമ ആണ് ഇറങ്ങേണ്ടത്. നല്ല സിനിമൾക്കു സർക്കാരിന്റെ പിന്തുണയുണ്ട്. സിനിമയിൽ കടുത്ത മത്സരമായി. അത് ആരോഗ്യകരമായ മാറ്റമാണ്. ചർച്ചകൾ വന്നതോടെ സിനിമ രംഗം മെച്ചപ്പെട്ടു. നല്ല വിവാദങ്ങൾ ഉണ്ടാകട്ടെ, അതിൽ നിന്നാണ് നല്ല ആശയം ഉണ്ടാകുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

‘‘പൊന്മാൻ സിനിമ നല്ല നിലയിൽ ഓടുന്നു. അതിൽ എത്ര മെഗാ സ്റ്റാറുകളുണ്ട്‌. ജനങ്ങൾ നോക്കുന്നത് അതിന്റെ മൂല്യമാണ്. വലിയ സ്റ്റാർ വാല്യു ഉള്ള നടന്മാർക്ക് പണം കൊടുക്കേണ്ടി വരും. സിനിമ പരാജയപ്പെട്ടാലും പണം കൊടുക്കണം. തമ്മിൽ ഉള്ള വിഷയങ്ങൾ അവർ തന്നെ തീർക്കട്ടെ. ആരുടേയും വായി മൂടി കെട്ടാൻ കഴിയില്ല. സിനിമ കോൺക്ലേവിൽ എല്ലാ സംഘടനകളുടെയും ഭാരവാഹികൾ വരും. അവരുമായി സർക്കാർ സിനിമ നയത്തെപ്പറ്റി ചർച്ച ചെയ്യും’’ – സജി ചെറിയാൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News