Viral News: ജീവനക്കാര്‍ക്ക് ഫ്രീയായി മദ്യം; ഹാങ്ഓവര്‍ തീർക്കാൻ അവധിയും നൽകി ഈ കമ്പനി

Viral news: ജീവനക്കാർക്ക് സൗജന്യമായി മദ്യം നൽകുന്ന ഒരു കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 07:00 PM IST
  • ഈ കമ്പനി സൗജന്യമായി മദ്യം മാത്രമല്ല മദ്യപിച്ച ഹാങ്ഓവർ മാറാൻ ശമ്പളത്തോടുകൂടിയുള്ള ലീവും വാഗ്ദാനം ചെയ്യുന്നുണ്ട്.
  • ഏതാണീ കമ്പനി എന്നല്ലേ എല്ലാവരും ചിന്തിക്കുന്നേ!
Viral News: ജീവനക്കാര്‍ക്ക് ഫ്രീയായി മദ്യം; ഹാങ്ഓവര്‍ തീർക്കാൻ അവധിയും നൽകി ഈ കമ്പനി

മദ്യപിച്ച് ഓഫീസിലെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച കമ്പനികളുടെ വാർത്ത നിറയെ കേട്ടിട്ടുണ്ടാകും. എന്നാൽ മദ്യം സൗജന്യമായി നൽകുന്ന ഒരു കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ കമ്പനി സൗജന്യമായി മദ്യം മാത്രമല്ല മദ്യപിച്ച ഹാങ്ഓവർ മാറാൻ ശമ്പളത്തോടുകൂടിയുള്ള ലീവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാണീ കമ്പനി എന്നല്ലേ എല്ലാവരും ചിന്തിക്കുന്നേ. ജപ്പാനിലെ ഒരു കമ്പനിയാണ് വ്യത്യസ്തമായ രീതിയുമായി എത്തിയിരിക്കുന്നത്.

ഒസാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയായ ട്രസ്റ്റ് റിങ്ങിന്റെതാണ് ഈ വ്യത്യസ്തമായ വാഗ്ദാനം. ജോലിസമയത്ത് ജീവനക്കാര്‍ക്ക് സൗജന്യ മദ്യം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. താരതമ്യേന ചെറിയ കമ്പനിയാണ് ട്രസ്റ്റ് റിംഗ്. ടെക് മേഖലയിലെ വമ്പന്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു ആശയവുമായി ട്രസ്റ്റ് റിങ് രംഗത്തെത്തിയത്.

കമ്പനിയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനും നിലവിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കി മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ഈ നയത്തിലൂടെ സാധിക്കുമെന്നാണ് കമ്പനി സിഇഒയായ ടാകുയ സുഗിയുരയുടെ അഭിപ്രായം. അതേസമയം മദ്യപാനം ജോലിയുടെ നിലവാരത്തെ ബാധിക്കില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ നൂതനമായ ആശയമാണിതെന്നാണ് ചിലരുടെ വാദം. ജീവനക്കാരില്‍ ഉത്സാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.

2,22,000 യെന്‍ (1.27 ലക്ഷം രൂപ) ആണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം. കമ്പനിയില്‍ അധികജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. കമ്പനിയുടെ ഈ നൂതന തീരുമാനം ഫലമുണ്ടാക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News