US Deportation: 'വിലങ്ങിൽ' മാറ്റമില്ല, നാടുകടത്തൽ തുടർന്ന് അമേരിക്ക; ഇന്ത്യക്കാരുമായുള്ള മൂന്നാം സൈനിക വിമാനം ഇന്ന് എത്തും

US Deportation:  പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദ‍ർശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടാണ് എത്തിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 10:18 AM IST
  • അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാം വിമാനം ഇന്നെത്തും
  • 157 ഇന്ത്യക്കാരാണ് ഇത്തവണ ഉണ്ടാവുക
  • ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് അമൃത്സറിലെത്തിയത്
US Deportation: 'വിലങ്ങിൽ' മാറ്റമില്ല, നാടുകടത്തൽ തുടർന്ന് അമേരിക്ക; ഇന്ത്യക്കാരുമായുള്ള മൂന്നാം സൈനിക വിമാനം ഇന്ന് എത്തും

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാം വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറില്‍ എത്തും. 157 ഇന്ത്യക്കാരാണ് ഇത്തവണ ഉണ്ടാവുക.

119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ അമേരിക്കന്‍ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സറില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനമിറക്കാന്‍ അമൃത്‌സര്‍ തിരഞ്ഞെടുത്തതിലെ വിവാദങ്ങള്‍ക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ എത്തിയത്.

Read Also: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം

പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.

നാടുകടത്തപ്പെട്ടവരില്‍ നാല് സ്ത്രീകളും ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Read Also: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെ മാറ്റി, ഒഴിവായത് വൻ അപകടം

104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് അമൃത്സറിലെത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദ‍ർശനത്തിന് ശേഷവും അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടാണ് എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൈവിലങ്ങിൽ നിന്ന് ഒഴിവാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News