ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. കുംഭമേളയ്ക്ക് എത്തിയവരുടെ അനിയന്ത്രിത തിരക്കിന് പിന്നാലെയാണ് അപകടമുണ്ടായത്. 50ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 15, രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുകയും അപകടം സംഭവിക്കുകയും ചെയ്തത്.
ട്രെയിൻ പ്ലാറ്റ്ഫോം മാറ്റി നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തര നടപടിക്ക് നിർദേശം നൽകി.
Also Read: Drown Death: തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയ്ക്ക് ദാരുണാന്ത്യം
മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി നിരവധി പേരാണ് രാത്രി ന്യൂഡൽഹി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 18 പേർ മരിച്ചത്.
അതേസമയം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യക ട്രെയിൻ സർവീസ് നടത്തുമെന്നാണ് വിവരം.
Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.
— Narendra Modi (@narendramodi) February 15, 2025
സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ അഗാധ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കൂടെയാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ അധികൃതർ നൽകുന്നുണ്ട് എന്നി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.