കൊച്ചി: നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ജി സുരേഷ് കുമാർ തർക്കത്തിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമാണ് ലിസ്റ്റിൻ. സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന് ലിസ്റ്റിൻ പറഞ്ഞു. എമ്പുരാൻ എന്ന ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ സംസാരിച്ചതാകാം പരസ്യ പ്രതികരണത്തിലേക്ക് ആന്റണി പോയതിന് കാരണമെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്. പരസ്പരം പറഞ്ഞ് തീർക്കേണ്ടിയിരുന്ന കാര്യം പരസ്യചർച്ചയിലേക്ക് എത്തിക്കേണ്ടിയിരുന്നില്ലെന്നും ലിസ്റ്റിൻ പറഞ്ഞു.
സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും 5 ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നതായി ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. എന്നാൽ ജനറൽ ബോഡി യോഗം ചേരാതെ ഇക്കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് അമ്മയിലെ അംഗങ്ങൾ അതിന് മറുപടി നൽകിയതെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
സിനിമയിലെ അമിത നികുതി ഭാരവും യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തിൽ ആന്‍റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
അതേസമയം സമരത്തെ അനുകൂലിക്കുന്ന ആളല്ല താൻ. പക്ഷേ ഒരു സംഘടനയുടെ കൂട്ടായ തീരുമാനമാകുമ്പോൾ അതിനോട് യോജിച്ച് പോകേണ്ടിവരും. ജൂൺ മാസത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിൽ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നായിരുന്നു നിർമാതാവ് ജി. സുരേഷ് കുമാറിന്റെ ആരോപണം. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണ് പ്രതിഫലമായി താരങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനുവരിയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഹിറ്റായത് ആസിഫ് അലിയുടെ രേഖാചിത്രം മാത്രമാണെന്നും ബാക്കിയെല്ലാം സാമ്പത്തികപരമായി നഷ്ടമായിരുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ജൂൺ 1 മുതൽ സമരമായിരിക്കുമെന്നും നടന്മാർ നിർമിക്കുന്ന ചിത്രങ്ങൾ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ സുരേഷ് കുമാർ പറഞ്ഞത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
എന്നാൽ സമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും വിഷയത്തിൽ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നും, ഒരു വ്യക്തി മാത്രം എടുക്കേണ്ട തീരുമാനമല്ല അതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഇത് മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിനുപിന്നാലെ സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.