Student Death: വിദ്യാർഥി സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Student Death Kattakkada: പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഉബൈദിനാണ് അന്വേഷണച്ചുമതല.

Written by - Zee Malayalam News Desk | Last Updated : Feb 14, 2025, 03:31 PM IST
  • കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ അബ്രഹാമിനെ ആണ് സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
  • കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു
Student Death: വിദ്യാർഥി സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഉബൈദിനാണ് അന്വേഷണച്ചുമതല.

കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ അബ്രഹാമിനെ ആണ് സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ക്ലാസ്സിൽ അസൈമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ ബെൻസനോട് പറഞ്ഞു.

ഇത് പ്രകാരം, വിദ്യാർഥി ഓഫീസിൽ പോയി ക്ലർക്കിനോട് സീൽ ചോദിച്ചു. ക്ലർക്ക് സനൽ സീൽ തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്ക് തർക്കം രൂക്ഷമായതിനെ തുടർന്ന് അധ്യാപകർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് രക്ഷകർത്താവിനെ വിളിച്ചുകൊണ്ടു വന്നതിനുശേഷം ക്ലാസ്സിൽ കയറിയാൽ മതി എന്ന് അധ്യാപകർ പറയുകയും വീട്ടിൽ വിഷയം അറിയിക്കുകയും ചെയ്തു.

ALSO READ: പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
 
സ്കൂൾ വിട്ടു വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി സഹപാഠികളെ വീട്ടിൽ വിളിച്ചുവരുത്തി. തുടർന്ന് 12 മണിയോടു കൂടി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. പുലർച്ചെ മൂന്നു മണിയായിട്ടും വിദ്യാർത്ഥിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ  സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടന്ന അന്വേഷണത്തിൽ രാവിലെ അഞ്ച് മണിക്ക് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിൽ മാന്യമായി പഠിക്കുകയും യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത മാന്യനായ കുട്ടിയാണെന്നാണ് നാട്ടുകാരും വിദ്യാർത്ഥികളും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News