കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായ റാഗിങിന് ഇരയാക്കുമ്പോൾ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
Also Read: നഴ്‌സിംഗ് കോളേജിലെ റാഗിങിൽ കടുത്ത നടപടി; പ്രിന്‍സിപ്പാളിനും അസി.പ്രൊഫസർക്കും സസ്‌പെന്‍ഷൻ
ക്രൂരമായ ഈ റാഗിങ് സംഭവം പുറത്തുവന്നതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തിട്ടുണ്ട്. പക്ഷെ റാഗിംഗ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ പോലീസിന് സംശയമുണ്ട്.
എംഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും താമസിക്കുന്ന ഈ ഹോസ്റ്റലില്‍ അസ്വാഭാവികമായി ഒന്നും നടന്നതായി അറിയില്ലെന്നാണ് അവരും പോലീസിനോട് പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മൊഴിയെടുപ്പ് തുടരുമെന്നാണ് സൂചന.
Also Read: ഇടവ രാശിക്കാർക്ക് ബിസിനസിൽ നേട്ടം, കന്നി രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിങ്ങാണ് ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ നടന്നതെന്നും. ഫെബ്രുവരി 9 നും സമാന രീതിയില്‍ റാഗിംഗ് നടന്നിരുന്നതായുമാണ് റിപ്പോര്‍ട്ട്. കേസിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിങ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും റിപ്പോർട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കോളേജിലെ മൂന്നാംവര്‍ഷ ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. റാഗിങ്ങിന്റെ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചതുമുതല്‍ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കിയെന്നാണ് റിപ്പോർട്ട്. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിംഗ് ക്ലാസില്‍ ഉണ്ടായിരുന്ന ആറ് ആണ്‍കുട്ടികളും റാഗിങ്ങിനിരയായതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.