തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ 7 ദിവസങ്ങളായി രാപ്പകൽ സമരം ചെയ്യുന്ന ആശവർക്കർമാർക്കെതിരെ കടുത്ത ആക്ഷേപവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പറഞ്ഞു.
സമരക്കാരെ ഒരു വിഭാഗം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാറിനുള്ള താൽപ്പര്യമൊന്നും ഇവരെ കുത്തിയിളക്കിവിട്ടവർക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം. മന്ത്രിയുടെ ആക്ഷേപം തള്ളിയ ആശ വർക്കർമാർ സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
Read Also: ദുരന്തത്തിന് കാരണം ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പം; റെയിൽവേയെ കുറ്റപ്പെടുത്തി ഡൽഹി പോലീസ്
വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് ഏഴാം ദിവസവും സെക്രട്ടറിയേറ്റിന് മുന്നിൽ ഇരിക്കുന്ന സമരക്കാർക്കെതിരെയാണ് ധനമന്ത്രിയുടെ ആക്ഷേപം. ഓണറേറിയം കുടിശ്ശികയായതിന്‍റെ കാരണവും കേന്ദ്ര സഹായം കിട്ടാത്തത് കൊണ്ടാണെന്നാണ് സർക്കാരിന്റെ വാദം.
മന്ത്രിമാർ ആക്ഷേപിച്ചാൽ സമരം അവസാനിപ്പിക്കില്ലെന്നും പിന്തിരിഞ്ഞുപോകില്ലെന്നുമാണ് കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മറുപടി. കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേരാണ് രാപ്പകൽ സമരത്തിലുള്ളത്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഈമാസം 20ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള ആശ വർക്കർമാർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.