സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരങ്ങളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. മലയാളത്തിലെ റിയാലിറ്റി ഷോയിലൂടെയാണ് ഡോ. റോബിന്‍ രാധാകൃഷ്ണൻ ശ്രദ്ധേയനായത്. താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും റോബിന്‍ വ്യക്തമാക്കിയതോടെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാണ് വിവാഹം എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായിരിക്കുകയാണ്.
ഗുരുവായൂർ അമ്പലനടയിൽ വച്ച് റോബിൻ ആരാതിപൊടിയെ താലിച്ചാർത്തി. ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷപരിപാടികളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അഭിമുഖം എടുക്കാനായി അവതാരകയായെത്തിയ ആരതി പൊടിയുമായി റോബിൻ പ്രണയത്തിലാകുകയായിരുന്നു. രണ്ട് വര്‍ഷം നീളുന്ന ഹണിമൂണ്‍ യാത്രകള്‍ക്കാണ് തങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന് റോബിന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 27 രാജ്യങ്ങളില്‍ സഞ്ചരിക്കുമെന്നും മാസങ്ങള്‍ ഇടവിട്ടായിരിക്കും യാത്ര ചെയ്യുന്നതെന്നും റോബിന്‍ പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 16 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.