തിരുവനന്തപുരം: നാലാംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. അരുമാനൂർ സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. പൂവാർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വീട്ടിൽ ഇരിക്കുകയായിരുന്ന അരുമാനൂർ സ്വദേശിയായ അച്ചു എന്ന 24കാരണെ വീടുകയറി മർദ്ദിച്ച ശേഷം സംഘം ബൈക്കിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
പോലീസും നാട്ടുകാരും അച്ചുവിന്റെ സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ പൂവാറിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഇന്റർകോട്ടിൽ നിന്ന് അച്ചുവിനെ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സംഘം കടന്നു കളയുകയായിരുന്നു.
ഒരുമാസം മുമ്പ് അച്ചുവിൻറെ സുഹൃത്ത് അഭിജിത്തുമായി ഒരു സംഘം പൂവാറിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. അഭിജിത്തിനെ ലക്ഷ്യമിട്ടു വന്ന ഈ സംഘത്തിൽ പെട്ടവരാണ് അച്ചുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നാണ് സംശയം.
ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിയാണ് അച്ചു. മുഖത്തും മുതുകിലും ഉൾപ്പെടെ മർദ്ദനം ഏറ്റിട്ടുണ്ട്. പൂവാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ അരുമാനൂർ സ്വദേശിയായ ബോൻസ് ജി.സി ദാസ്, ജിത്തു, സോനിഷ്, അനീഷ് എന്നിവർക്കെതിരെ അച്ചു പൂവാർ പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൂവാർ സിഐ സുജിത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.