Actor Siddique Sexual Assault Case: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും

Actor Siddique Sexual Assault Case: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗത്തിനിരയാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 17, 2025, 11:27 AM IST
  • നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്
  • കേസിൽ സിദ്ദിഖ് കുറ്റക്കാരനാണെന്നും പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും പോലീസ്
  • സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്
Actor Siddique Sexual Assault Case: സിദ്ദിഖ് കുറ്റക്കാരൻ; പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ; കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. കേസിൽ സിദ്ദിഖ് കുറ്റക്കാരനാണെന്നും പീഡനം നടന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.  സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Also Read: മാറി തന്നത് കവർച്ച എളുപ്പമാക്കി, എതിർത്തിരുന്നുവെങ്കിൽ പിന്മാറിയേനെ'; റിജോയുടെ വീട്ടിൽ നിന്നും 12 ലക്ഷവും കത്തിയും വസ്ത്രവും കണ്ടെടുത്തു

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത യുവർത്തിയെ ഹോട്ടലിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നും ഇതിന്റെ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  അനുമതി ലഭിച്ചാൽ ഉടൻതന്നെ അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. സംഭവം നടന്നത് 2016 ജനുവരി 28 ന് തിരുവനതപുരത്ത് വച്ചാണ്.  പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 

പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. യുവനടി ഹോട്ടലിൽ എത്തിയതിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല പീഡിപ്പിക്കപ്പെട്ട ശേഷം നടി എറണാകുളത്ത് ചികിത്‌സ തേടിയതിന്റെയും തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്നേ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കുറ്റപത്രം പ്രത്യേക അന്വേഷണ സംഘമാണ് തയ്യാറാക്കിയത്. 

Also Read: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് 400 രൂപ വർധിച്ചു!

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.  കേസിൽ കർശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News