കൊല്ലം: കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരിക്കേറ്റു. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം.
പള്ളിക്കല്‍ മൈലം മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. വടിവാള്‍, കമ്പിവടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
അരുണിനാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല. ഇവര്‍ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. അക്രമിച്ച രണ്ടുപേരും ഇപ്പോൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.