വാഷിംഗ്‌ടൺ: ഇന്ത്യയ്ക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താണെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്നത്. ഈ സഹായമാണ് ട്രംപ് റദ്ദാക്കിയത്.
Also Read: കാനഡയിൽ വിമാനാപകടം; ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു, വീഡിയോ…
ഇന്ത്യയെ പോലൊരു രാജ്യത്തിന് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നാണ് ട്രംപ് പറയുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി അഥവാ ഡോജ് ( DOGE) ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുള്ള ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യക്കുള്ള ധനസഹായം നിർത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെയ്ക്കുന്ന സമയത്ത് ട്രംപ് പറഞ്ഞത് നമ്മൾ എന്തിനാണ് ഇന്ത്യക്ക് പണം കൊടുക്കുന്നതെന്നും അവരുടെ കൈവശം ധാരാളം പണമുണ്ടെന്നും ലോകത്തിലേറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയർന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യൻ വിപണിയിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നും. ഇന്ത്യയോടും പ്രധാനമന്ത്രിയുടെയും തനിക്ക് ബഹുമാനമുണ്ടെന്ന് പറഞ്ഞ ട്രംപ് വോട്ടർമാരുടെ പങ്കാളിത്തമുറപ്പാക്കാൻ 160 കോടി എന്തിന് കൊടുക്കണമെന്നാണ് ചോദിച്ചത്.
Also Read: ബുധനും ശുക്രനും ചേർന്ന് സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് ലഭിക്കും ഡബിൾ നേട്ടങ്ങൾ!
ഫെബ്രുവരി 16 നാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും