തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐടി എഞ്ചിനിയർ പിടിയിൽ. മുരുക്കുംപുഴ സ്വദേശി മിഥുൻ മുരളി (27) ആണ് കഴക്കൂട്ടം എക്സൈസിൻ്റെ പിടിയിലായത്. ടെക്നോപാർക്കിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന മിഥുൻ ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയർ കൂടിയാണ്. ഇയാളിൽ നിന്ന് 32 ഗ്രാം എംഡിഎംഎയും 75000 രൂപയും കഞ്ചാവും എക്സൈസ് പിടികൂടി.
ഐടി പ്രൊഫഷണലുകൾക്കും മറ്റും വിൽക്കാനായി ബെംഗളൂരുവിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കൾ വിറ്റ് കിട്ടിയതാണ് 75000 രൂപ എന്ന് എക്സൈസ് പറഞ്ഞു. പ്രതി സാധാരാണക്കാർക്ക് വില്പന നടത്തിയിരുന്നില്ല. അതിനാൽ ഇയാളെ പിടികൂടാനായി നിരവധി തവണ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എംഡിഎംഎ വിൽക്കാനായി മൺവിളയിൽ എത്തിയപ്പോഴാണ് ഇയാൾ കഴക്കൂട്ടം എക്സൈസ് സംഘത്തിൻ്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.