കണ്ണൂർ: കെകെ ശൈലജ ടീച്ചർക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിന് 15000 രൂപ പിഴ ചുമത്തി കോടതി. കേസിൽ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിധി പറഞ്ഞത്.
Also Read: സംസ്ഥാനത്ത് ഉയർന്ന തിരമാല; കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ സ്ഥാനാർത്ഥിയായിരുന്ന കെകെ ശൈലജ ടീച്ചറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതി വിധി. മുസ്ലീങ്ങൾ വർഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്നു തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.
Also Read: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!
ഈ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തത്. വീഡിയോ പ്രചരിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ 8 നായിരുന്നു. വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതിനെ തുടർന്ന് സംഭവത്തിൽ എൽഡിഎഫ് പരാതി നൽകുകയും പരാതിയിൽ യുഡിഎഫാണ് ചാനൽ അഭിമുഖം എഡിറ്റ് ചെയ്ത് ഇങ്ങനൊരു വീഡിയോ പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.