Dowry Case: സ്ത്രീധനം കുറഞ്ഞു; യുവതിക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് ഭര്‍തൃവീട്ടുകാര്‍

Dowry Case: സ്കോർപിയോ കാറും 25 ലക്ഷം രൂപയും അധികമായി വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൂരത. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2025, 04:06 PM IST
  • സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചു
  • സ്കോർപിയോ കാറും 25 ലക്ഷം രൂപയും അധികമായി വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൂരത
Dowry Case: സ്ത്രീധനം കുറഞ്ഞു; യുവതിക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് ഭര്‍തൃവീട്ടുകാര്‍

ലഖ്‌നൗ: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിക്ക് ബലമായി എച്ച്ഐവി കുത്തിവച്ചെന്ന് പരാതി. യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിര കേസ് എടുക്കാൻ ഉത്തർ പ്രദേശിലെ ശരൺപൂരിലെ കോടതി നിർദേശിച്ചു. 

ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി.  5 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നത്. എന്നാൽ കിട്ടിയ സ്ത്രീധനം പോരെന്നും സ്കോർപിയോ കാറും 25 ലക്ഷം രൂപയും അധികമായി വേണമെന്ന് ആവശ്യപ്പെട്ടും യുവതിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പിതാവ് കോടതിയിൽ വിശദമാക്കിയത്. 

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയെ ലൈംഗികാവശ്യത്തിന് ഉപയോഗിച്ചു; ബലാത്സംഗ കേസിൽ യുട്യൂബർ അറസ്റ്റിൽ

യുവതി ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. 2023 മാർച്ച് 25ന് ഭർതൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് യുവതിയെ വീടിന് പുറത്താക്കി. മൂന്ന് മാസത്തോളം പിന്നീട് സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിന്നീട് വീട്ടുകാർ ഇടപെട്ട് യുവതിയെ തിരികെ ഭർതൃവീട്ടിൽ വിടുകയായിരുന്നു.

എന്നാൽ 2024 മെയ് മാസത്തിൽ ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി ബാധിതർ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച് നിർബന്ധിച്ച് ഇൻജക്ഷൻ കുത്തിവച്ചു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. 

Read Also: മുൻവൈരാഗ്യം, കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

അതേസമയം യുവതിയുട ഭർത്താവിന് എച്ച്ഐവി നെഗറ്റീവും ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണു കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട്‌വാലി പൊലീസ് കേസെടുക്കുകയായിരുന്നു.  യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News