CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന

CSR Fund Scam: അറുപതോളം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 10:38 AM IST
  • പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ ഇ.‍ഡി റെയ്ഡ്
  • ഇ.ഡിയുടെ കൊച്ചി ഓഫിസാണ് റെയ്ഡ് നടത്തുന്നത്ക
  • കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) റെയ്ഡ്. കേസിലെ മുഖ്യ പ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ട‍ർ കെ.എൻ. ആനന്ദകുമാർ, കോൺ​ഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

എൻജിഒ കൊൺഫെഡറേഷന്റെ ഓഫിസിലും പരിശോധനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്.  

ഇ.ഡിയുടെ കൊച്ചി ഓഫിസാണ് റെയ്ഡ് നടത്തുന്നത്. അറുപതോളം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. 

Read Also: സംസ്ഥാനത്ത് ഉയർന്ന തിരമാല; കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം

പാതിവില തട്ടിപ്പിൽ സാധാരണക്കാരിൽനിന്ന് പിരിച്ചെടുത്ത  പണം, കള്ളപ്പണമായി പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇ.ഡി മുന്നോട്ടുപോകുന്നത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 

കോൺ​ഗ്രസ് നേതാവ് ലാലി വിൻസെന്റിന് അനന്തുകൃഷ്ണൻ  46 ലക്ഷം രൂപ കൈമാറിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണൻ നൽകിയത് വക്കീല്‍ഫീസാണെന്നുമാണ് ലാലി വിൻസെന്റിന്റെ പ്രതികരണം.

അതേസമയം ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം ലാലി വിന്‍സെന്റ് പ്രമുഖ അഭിഭാഷകയാണോയെന്ന ചോദ്യമാണ് അന്വേഷണസംഘത്തിന്റെ മുന്നിലുള്ളത്. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News