വിവാദ പരാമർശങ്ങളിൽ യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' കോമഡി ഷോയിലെ പരാമർശങ്ങൾ അപലപനീയവും, വൃത്തികെട്ടതുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്ത് വന്നതെന്നും ഉപയോഗിച്ച വാക്കുകൾ അച്ഛൻ അമ്മമാർക്കും സഹോദരർക്കും നാണക്കേടുണ്ടാക്കുന്നതെന്നും കോടതി വിമർശി
അശ്ശീല പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീറിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുതരം പരാമർശമാണ് നിങ്ങൾ നടത്തിയത്? ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും കോടതി വിമർശിച്ചു.
Read Also: ചാലക്കുടി പോട്ട ബാങ്ക് കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വിട്ടു
സമൂഹത്തെ നിസാരമായി കാണരുത്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ, സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർക്കും സംസാരിക്കാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കേസിൽ രൺവീറിന്റെ അറസ്റ്റ് കോടതി താൽകാലികമായി തടഞ്ഞു. രാമർശങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ എടുക്കരുതെന്നും കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണം. പാസ്പോർട്ട് താനെ പൊലീസിന് സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി നിർദ്ദേശിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്തരം ഷോകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കോടതി പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞപ്പോൾ അതിൽ പരാതി നൽകാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബിയർബൈസപ്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് രൺവീർ അലഹബാദിയ. കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഇയാൾക്ക് ലഭിച്ചിരുന്നു.
'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോക്കിടെ ഒരു മത്സരാർഥിയോട് ചോദിച്ച ചോദ്യമാണ് വിവാദത്തിനിടയാക്കിയത്. 'ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ' എന്നായിരുന്നു ചോദ്യം.
അശ്ശീല പരാമർശത്തിൽ നിരവധി പരാതികൾ ഉയർന്നു. ഇന്ത്യാസ് ഗോട്ട് ലാറ്റന്റുമായി ബന്ധപ്പെട്ട 30 വ്യക്തികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദമായതോടെ ക്ഷമാപണവുമായി രൺവീർ രംഗത്ത് വന്നിരുന്നു. വിവാദ എപ്പിസോഡ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.