ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് കറാച്ചിയിൽ തുടക്കമായി. പാകിസ്ഥാനും ന്യൂസിലൻഡുമാണ് ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തിയത്. ഇന്ത്യയുടെ മത്സരം ഫെബ്രുവരി 20ന് ദുബായില്‍ വെച്ച് നടക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മാര്‍ച്ച് രണ്ടിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ന്യൂസിലന്‍ഡിനെതിരെയാണ് ഈ മത്സരം.
ഇന്ത്യയുടെ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്,റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദര്‍, ഹർഷിത് റാണാ, വരുണ്‍ ചക്രവര്‍ത്തി
ബംഗ്ലാദേശ് ടീം: നസ്മുൽ ഹൊസൈൻ ഷാൻ്റോ, സൗമ്യ സർക്കാർ, തൻസീദ് ഹസൻ, തൗഹിദ് ഹൃദയ്, മുഷ്ഫിഖുർ റഹീം, എംഡി മഹ്മൂദ് ഉള്ള, ജാക്കർ അലി അനിക്, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, തസ്കിൻ പർസ്വെ, ഹൊസ്മാൻ പർസ്വെ, മുസ്തഫ്, മുസ്തഫ്, അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, നഹിദ് റാണ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.